Tuesday, May 20, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദേശം

പേജര്‍ ബോംബെന്ന പുതിയ വിദ്യ: ഹിസ്ബുള്ളക്കൊപ്പം ലോകവും ഞെട്ടി

September 18, 2024
in വിദേശം
A A
പേജര്‍ ബോംബെന്ന പുതിയ വിദ്യ: ഹിസ്ബുള്ളക്കൊപ്പം ലോകവും ഞെട്ടി
Share on FacebookShare on Twitter

പ്രത്യേക പ്രതിനിധി
ഖത്തര്‍: ലബനോണിലെ സായുധ സംഘമായ ഹിസ്ബുള്ള ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജര്‍ യന്ത്രങ്ങള്‍ ഒരേ സമയം പൊട്ടിത്തെറിച്ചതോടെ ഹിസ്ബുള്ളക്കൊപ്പം ലോകവും ഞെട്ടിയിരിക്കുകയാണ്. ആസൂത്രിത ഇലക്ട്രോണിക്‌സ് ആക്രമണമെന്ന വിദ്യയാണ് ഇതിലൂടെ പുറത്തെടുത്തിരിക്കുന്നത്. സ്‌ഫോടനങ്ങളില്‍ ഒമ്പത് പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും 2750 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമാണ്.
ഇത്തരമൊരു ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്നാണ് ആരോപണം. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെയാണ് ലെബനോണിനെ നടുക്കിയ പേജര്‍ സ്ഫോടനങ്ങള്‍ നടന്നത്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ ശത്രുവിന് ലൊക്കേഷന്‍ കണ്ടെത്തി ആക്രമിക്കാന്‍ എളുപ്പമാണെന്നതിനാല്‍ ഹിസ്ബുള്ള സംഘങ്ങള്‍ ആശയവിനിമയത്തിന് പേജര്‍ യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് പേജറുകളാണ് ഒരേ സമയം ലെബനോണില്‍ ഉടനീളം പൊട്ടിത്തെറിച്ചത്. മരിച്ചവരിലും പരിക്കേറ്റവരിലും ഉന്നതരായ ഹിസ്ബുല്ല നേതാക്കളും ഉണ്ടെന്നാണ് സൂചന.
ലെബനോണിലെ പല ആശുപത്രികളും പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ലെബനോണിലെ ഇറാന്‍ അംബാസിഡര്‍ക്കും പേജര്‍ സ്ഫോടനത്തില്‍ പരിക്കേറ്റു. മരണ സംഖ്യ ഉയര്‍ന്നേക്കും. ഇസ്രയേല്‍ നടത്തിയ ആസൂത്രിത ഇലക്ട്രോണിക്‌സ് ആക്രമണമാണ് ഇതെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുള്ള പ്രതികരിച്ചു. ഹിസ്ബുള്ളയുടെ ഈ ആരോപണം ശരിയാണെങ്കില്‍ ലോകത്തെ തന്നെ അസാധാരണമായ ഒരാക്രമണ രീതിയാണ് ഇസ്രായേല്‍ നടപ്പാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. പേജറിനുള്ളില്‍ നിശ്ചിത അളവില്‍ സ്‌ഫോടക വസ്തു ഒളിപ്പിച്ചുവെന്നാണ് സംശയിക്കുന്നത്.

നടന്നത് നിഗൂഢ സ്‌ഫോടനം
ചൊവ്വാഴ്ച ഉച്ചയോടെയാണ് തെക്കന്‍ ബെയ്‌റൂട്ടിലും ലബനോണിലെ നിരവധി പ്രദേശങ്ങളിലും ഒരേസമയം ‘നിഗൂഢ സ്ഫോടന’ങ്ങളുണ്ടായത്. ലബനോണിലെ ഇറാന്‍ അംബാസഡര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. കടയിലും റോഡിലും ആശുപത്രിയിലും നില്‍ക്കുന്നവരുടെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് പേജര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ എട്ടുവയസുകാരിയും ഉള്‍പ്പെടും. ലബനോണിലെ ഇറാന്‍ അംബാസഡറായ മുജ്തബ അമാനിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എല്ലാ വസ്തുതകളും വിശകലനം ചെയ്തപ്പോള്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ തന്നെയാണെന്നാണ് ഹിസ്ബുള്ളയുടെ പ്രതികരണം. ഇസ്രായേല്‍ നടപടിക്ക് തീര്‍ച്ചയായും ശിക്ഷ നല്‍കും -ഹിസ്ബുല്ല പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത് ഇസ്രായേല്‍ അധിനിവേശമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് നേര്‍ക്കുള്ള ആക്രമണമാണെന്നും ലബനോണ്‍ മന്ത്രിസഭ കുറ്റപ്പെടുത്തി.

ഇസ്രായേലില്‍ സുരക്ഷ ശക്തമാക്കി
ലബനോണിലെ പേജര്‍ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രായേലില്‍ സുരക്ഷ ശക്തമാക്കി. ഇസ്രായേലിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ലെബനോനും ഹിസ്ബുള്ളയും വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. ഭീഷണിക്ക് പിന്നാലെ ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ വിമാന കമ്പനികള്‍ നിര്‍ത്തിവെച്ചു.

RECOMMENDED NEWS

ഒറ്റപ്പെട്ട മഴ തുടരും; കള്ളക്കടല്‍ മുന്നറിയിപ്പ്

2 weeks ago
ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ആസ്ഥാന മന്ദിരം തറക്കല്ലിടല്‍ വെള്ളിയാഴ്ച

ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ആസ്ഥാന മന്ദിരം തറക്കല്ലിടല്‍ വെള്ളിയാഴ്ച

3 months ago
മയ്യന്നൂര്‍ തെക്കെ ചെറുവത്ത് കുഞ്ഞാമി അന്തരിച്ചു

മയ്യന്നൂര്‍ തെക്കെ ചെറുവത്ത് കുഞ്ഞാമി അന്തരിച്ചു

5 months ago
എക്കോ കൊയിലാണ്ടി വളപ്പിനു പുതിയ സാരഥികള്‍

എക്കോ കൊയിലാണ്ടി വളപ്പിനു പുതിയ സാരഥികള്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal