വടകര: ചെമ്മരത്തൂരില്‍ ബിജെപി പ്രവര്‍ത്തകനെയും കുടുംബത്തെയും വീട് കയ്യേറി ആക്രമിച്ചതിനെതിരെ രോഷപ്രകടനം.
അക്രമത്തില്‍ പ്രതിഷേധിച്ച് ചെമ്മരത്തൂരില്‍ ബിജെപി നേതൃത്വത്തില്‍ പ്രകടനം നടത്തി. സംഘപരിവാര്‍ നേതാക്കളായ രാംദാസ് മണലേരി, മണി ചോളം വയല്‍, രജീഷ് മാങ്ങില്‍കൈ, സി ആര് പ്രഫുല്‍കൃഷ്ണ, ദിലീപ് കൈതപ്പുറം, നിതിന്‍ മേമുണ്ട, സ്വരൂഹ് മേമുണ്ട, രാജീവന് കോട്ടപ്പള്ളി എന്നിവര്‍ നേതൃത്വം നല്കി.
മേക്കോത്ത്മുക്കില്‍ ചാകേരിമീത്തല്‍ ലിബേഷിനു നേരെയാണ് തിങ്കളാഴ്ച രാത്രി വീട് കയ്യേറി അക്രമമുണ്ടായത്. തടയാനെത്തിയ അമ്മ കമല, ഭാര്യ രശ്മി എന്നിവര്‍ക്കും മൂന്നു മാസം പ്രായമായ കുഞ്ഞിനും പരിക്കേറ്റു. സംഭവത്തില്‍ പതിനഞ്ചോളം ആളുകളുടെ
പേരില്‍ വടകര പോലീസ് കേസെടുത്തിട്ടുണ്ട്.