മാഹി: വൈദ്യുതി വകുപ്പ് സ്വകാര്യവത്ക്കരിക്കുന്നതിനും വൈദ്യുതി നിരക്ക് വര്‍ധനവിനുമെതിരെ 18 ന് പുതുച്ചേരി സംസ്ഥാനത്ത് ഇന്ത്യ സഖ്യം ഹര്‍ത്താല്‍ ആചരിക്കും. ഇതിന്റെ ഭാഗമായി മാഹിയിലും ഹര്‍ത്താല്‍ നടക്കും. പെട്രോള്‍ പമ്പ്, ഹോട്ടല്‍ ഉള്‍പ്പെടെ എല്ലാ കടകമ്പോളങ്ങളും അടഞ്ഞു കിടക്കും. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ നടക്കുന്ന ഹര്‍ത്താല്‍ ഗതാഗതത്തെ ബാധിക്കില്ല.