തൊട്ടില്‍പാലം: സ്കൂട്ടറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന ആറു കിലോ കഞ്ചാവുമായി തൊട്ടില്‍പാലത്ത് രണ്ടുപേര്‍ പിടിയില്‍.
പൂതംപാറ വയലില്‍ ജോസഫ് (23), ചൊത്തക്കൊല്ലി വയലില്‍ ആല്ബിന് തോമസ് (22), എന്നിവരെയാണ് റൂറല്‍ എസ്പിയുടെ സ്പെഷല്‍ സ്ക്വാഡും തൊട്ടില്‍പാലം പോലീസും ചേര്‍ന്ന് പിടികൂടിയത്. കെ.എല്‍ 60 ജെ 191 നമ്പര്‍ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഒഡീഷയില്‍നിന്ന് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് കുറ്റ്യാടി മേഖലയില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ
കണ്ണികളാണ് ഇവര്‍. റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊട്ടില്‍പാലം ചൂരണിയില്‍ നിന്നാണ് ഇവര്‍ വലിയിലായത്. പിടികൂടിയ കഞ്ചാവിന് രണ്ടു ലക്ഷം രൂപയോളം വിലവരും.
സ്പെഷല്‍ സ്ക്വാഡ് എസ്ഐ മനോജ്കുമാര്‍ രാമത്ത്, തൊട്ടില്‍പാലം എസ്ഐ അന്‍വര്‍ഷാ, എഎസ്ഐമാരായ വി.വി.ഷാജി, വി.സി.ബിനീഷ്, സദാനന്ദന് വള്ളില്‍, മുനീര്‍, എസ്സിപിഒ ഷാഫി, സിപിഒ അഖിലേഷ് എന്നിവരങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.