Thursday, May 15, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി

September 16, 2024
in കേരളം
A A
Share on FacebookShare on Twitter

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ചെ​ല​വ​ഴി​ച്ച തു​ക​യെ​ന്ന പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന ക​ണ​ക്ക് ശ​രി​യ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ​സ്തു​താ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് പു​റ​ത്തു​വി​ട്ട വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.
അ​ടി​യ​ന്ത​ര അ​ധി​ക സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് മെ​മ്മോ​റാ​ണ്ടം സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ചെ​ല​വി​ന്‍റെ പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ വ്യ​ക്‌​ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ ​ക​ണ​ക്കു​ക​ളെ ദു​ര​ന്ത​മേ​ഖ​ല​യി​ൽ ചെ​ല​വ​ഴി​ച്ച തു​ക എ​ന്ന പേ​രി​ലാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.
കേ​ന്ദ്ര സ​ഹാ​യം നേ​ടാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്ക് തു​ര​ങ്കം വെ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ഇ​തെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് പ്ര​തീ​ക്ഷി​ത ചെ​ല​വു​ക​ളും വ​രാ​നി​രി​ക്കു​ന്ന അ​ധി​ക ചെ​ല​വു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച മെ​മ്മോ​റാ​ണ്ടം ഹൈ​ക്കോ​ട​തി​യി​ലും ന​ൽ​കി​യി​ട്ടു​ണ്ട്.
സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ളും ബി​ല്ലു​ക​ളും പെ​രി​പ്പി​ച്ചു കാ​ട്ടി​യെ​ന്ന പ്ര​ചാ​ര​ണം സം​സ്ഥാ​ന​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് എ​തി​രാ​ണ്. വ​യ​നാ​ടി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വി​ഷ്ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണി​ത്.
ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് അ​ർ​ഹ​ത​പെ​ട്ട സ​ഹാ​യം നി​ഷേ​ധി​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​മാ​യി ഇ​തി​നെ കാ​ണു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ‌​ഞ്ഞു. ചൂ​ര​ൽ​മ​ല ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ കാ​ര്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Tags: BREAKING NEWS

RECOMMENDED NEWS

ആ​ര് വി​ചാ​രി​ച്ചാ​ലും കേ​ര​ള​ത്തി​ൽ കെ-റെ​യി​ൽ വ​രി​ല്ല: കെ.​സു​രേ​ന്ദ്ര​ൻ

6 months ago

സ്വകാര്യവല്‍കരണത്തിനെതിരെ പ്രതിഷേധം; തപാല്‍ ജീവനക്കാര്‍ സായാഹ്ന ധര്‍ണ നടത്തി

5 months ago

പുതുപ്പണം കല്ലറക്കണ്ടിയില്‍ നിഷാ കുമാരി അന്തരിച്ചു

7 months ago
സംസ്ഥാനത്ത് വൻ തട്ടിപ്പ്; ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നു

സംസ്ഥാനത്ത് വൻ തട്ടിപ്പ്; ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നു

6 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal