വടകര: കടത്തനാട് ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ ഇന്റേണല്‍ ക്വാളിറ്റി അസസ്മെന്റ് സെല്ലിന്റെ സഹകരണത്തോടെ
ആന്റി നാര്‍കോട്ടിക് സെല്‍ പ്രവര്‍ത്തനം തുടങ്ങി. യൂണിവേഴ്സിറ്റിയുടെ നിര്‍ദേശം അനുസരിച്ചാണ് സെല്‍ പ്രവര്‍ത്തിക്കുന്നത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.സി.ബബിത പരിപാടി ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.കെ.ജയപ്രസാദ് ലഹരി വിമുക്ത ബോധവത്കരണ ക്ലാസെടുത്തു.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എസ്.അരുണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളജ് മാനേജ്മെന്റ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ പി.പി.രാജന്, മുഹമ്മദ് പൂറ്റൊല്, പ്രോഗ്രാം കണ്‍വീനര്‍ എന്‍.കെ.സായുജ്, വിവിധ വകുപ്പ് മേധാവികളായ പി.എം.മോഹനന്, കെ.പ്രീതി, കെ.ജീഷിന, എന്‍.കെ.മായ, ടി.എസ്.സജീര്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്യാമ്പസില്‍ മയക്കുമരുന്ന് കടത്തും നിയമവിരുദ്ധ വസ്തുക്കളുടെ ഉപയോഗവും തടയുക എന്നതാണ് നാര്‍കോട്ടിക് സെല്ലിന്റെ
ചുമതല. യൂനിവേഴ്സിറ്റി തലത്തില്‍ ആന്റി ഡ്രഗ് സെല്‍ രൂപീകരിച്ചിട്ടുണ്ട്. സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനും ക്യാമ്പസില്‍ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനും ഫലപ്രദമായി ഇടപെടുന്നതിനെയാണ് ജാഗ്രതാ സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്.