പേരാമ്പ്ര: അഞ്ചാം പീടികയില്‍ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അഞ്ചാം പീടിക ഇല്ലത്തും
മീത്തല്‍ കുട്ടികൃഷ്ണന്റെ മകള്‍ ഗ്രീഷ്മയും (36) മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞുമാണ് വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പേരാമ്പ്ര അഗ്‌നിരക്ഷാസേനയും ഇവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മുചുകുന്നിലെ ലിനീഷാണ് ഗ്രീഷ്മയുടെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. പ്രസവശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി. മൃതദേഹം
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.