
ന്യൂഡൽഹി: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്ക് 31 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയ്ക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗത്തിന്റെ അംഗീ
കാരം. സിറ്റിംഗ് എംഎൽഎമാരിൽ മൂന്ന് പേർ ഒഴികെയുള്ളവർക്ക് സീറ്റ് ധാരണയായി.
ലൈംഗികാതിക്രമ കേസിൽപെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ, തൃപ്പുണ്ണിത്തുറ എംഎൽഎ കെ.ബാബു, പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി എന്നിവരാണ് പട്ടികയിൽ ഉൾപ്പെടാത്തത്.
തൃപ്പുണ്ണിത്തുറ എംഎൽഎ കെ.ബാബു നേരത്തെ മത്സരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. എൽ
ദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനം അടുത്ത യോഗത്തിലാകും. എൽദോസ് കുന്നപ്പിള്ളിയുടെ കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ചായിരിക്കും തീരുമാനം.
അംഗീകാരം ലഭിച്ച സ്ഥാനാര്ഥികള്
തിരുവനന്തപുരം
വട്ടിയൂർക്കാവ്-കെ. മുരളീധരൻ
കോവളം-എം. വിൻസെന്റ്
കൊല്ലം
കരുനാഗപ്പള്ളി-സി.ആർ. മഹേഷ്
കുണ്ടറ-പി.സി. വിഷ്ണുനാഥ്
കൊട്ടാരക്കര-ഐഷ പോറ്റി
പത്തനാപുരം-ജ്യോതികുമാർ ചാമക്കാല
ആലപ്പുഴ
ഹരിപ്പാട്-രമേശ് ചെന്നിത്തല
കോട്ടയം
കോട്ടയം-തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി-ചാണ്ടി ഉമ്മൻ
എറണാകുളം
അങ്കമാലി-റോജി എം. ജോൺ
ആലുവ-അൻവർ സാദത്ത്
പറവൂർ-വി.ഡി. സതീശൻ
എറണാകുളം-ടി.ജെ. വിനോദ്
തൃക്കാക്കര-ഉമ തോമസ്
മൂവാറ്റുപുഴ-മാത്യു കുഴൽനാടൻ
കുന്നത്തുനാട്-വി.പി. സജീന്ദ്രൻ
തൃശൂർ
ചാലക്കുടി-സനീഷ് കുമാർ ജോസഫ്
കൊടുങ്ങല്ലൂർ-ഒ.ജെ. ജനീഷ്
മണലൂർ-ടി.എൻ. പ്രതാപൻ
പാലക്കാട്
തൃത്താല-വി.ടി. ബൽറാം
മലപ്പുറം
പൊന്നാനി-കെ.നൗഷാദലി
വണ്ടൂർ-എ.പി. അനിൽകുമാർ
നിലമ്പൂർ-ആര്യാടൻ ഷൗക്കത്ത്
കോഴിക്കോട്
കൊയിലാണ്ടി-കെ. പ്രവീൺകുമാർ
നാദാപുരം-കെ.എം. അഭിജിത്ത്
കോഴിക്കോട് നോർത്ത്-കെ. ജയന്ത്
എലത്തൂർ-വിദ്യ ബാലകൃഷ്ണൻ
വയനാട്
സുൽത്താൻ ബത്തേരി-ഐ.സി. ബാലകൃഷ്ണൻ
കൽപറ്റ-ടി. സിദ്ദിഖ്
കണ്ണൂർ
പേരാവൂർ- സണ്ണി ജോസഫ്
ഇരിക്കൂർ-സജീവ് ജോസഫ്
















