കൊയിലാണ്ടി: കൊയിലാണ്ടി പാര്‍ക്ക് റെസിഡന്‍സി ബാറില്‍ ഞായറാഴ്ച രാത്രി ബഹളം നടക്കുന്നതറിഞ്ഞ്
അന്വേഷിക്കാനെത്തിയ പോലീസിനു നേരെ അക്രമം. എസ്ഐ അബ്ദുള്‍ റഖീബ്, സിപിഒമാരായ സനല്‍, നിഖില്‍, പ്രവീണ്‍ എന്നവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ സിഐയെ പിടിച്ച് തള്ളിയതായും പറയുന്നു. പരിക്കേറ്റ പോലീസുദ്യോഗസ്ഥര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവമറിഞ്ഞ് ഉന്നത പോലീസ് സംഘം കൊയിലാണ്ടിക്കു തിരിച്ചു. ബാറില്‍ ബഹളം ഉണ്ടാക്കിയവരെ പിടികൂടാനായില്ലെന്നാണ് വിവരം
