
വടകര: മധുര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യാ അവാര്‍ഡി ടീച്ചേഴ്‌സ് ഫെഡറേഷന്റെ കര്‍മ ശ്രേഷ്ഠ പുരസ്‌കാരത്തിന് മുന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറും പ്രമുഖ
സാംസ്‌കാരിക പ്രവര്‍ത്തകനുമായ വടകരയിലെ ടി.കെ.വിജയരാഘവന്‍ അര്‍ഹനായി. അധ്യാപകര്‍ക്ക് പുറമെ മറ്റ് മേഖലകളിലെ പ്രമുഖര്‍ക്കും ഓള്‍ ഇന്ത്യാ അവാര്‍ഡി ടീച്ചേഴ്‌സ് ഫെഡറേഷന്‍ കര്‍മ ശ്രേഷ്ഠ പുരസ്‌കാരം നല്‍കിവരുന്നു.
അവാര്‍ഡ് നേടിയ ടി.കെ.വിജയരാഘവനെ വടകര സാഹിത്യ വേദി ആദരിച്ചു. വേദി പ്രസിഡന്റ് വീരാന്‍ കുട്ടി പൊന്നാട അണിയിച്ചു.
പുറന്തോടത്ത് ഗംഗാധരന്‍, സി.സി.രാജന്‍, ശശികുമാര്‍ പുറമേരി, ടി.പി.റഷീദ്, വിജയന്‍
മടപ്പള്ളി, തയ്യുള്ളതില്‍ രാജന്‍, പി.കെ.രാമചന്ദ്രന്‍, പി.പി.രാജന്‍, ടി.കെ.വിജയരാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.















