കൊയിലാണ്ടി: നാലുവര്‍ഷമായി ഒരു ദിവസം പോലും മുടങ്ങാതെ തെരുവോര-ആശുപത്രി അന്നദാന പദ്ധതി നടത്തി വരുന്ന
സേവാഭാരതി തിരുവോണ നാളിലും സജീവമായി. തെരുവോരത്ത് കഴിയുന്നവര്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യതന്നെ ഒരുക്കി.
കൊയിലാണ്ടി ബസ്സ്റ്റാന്റിലാണ് തെരുവോരസദ്യക്ക് ഇരിപ്പിടമൊരുക്കിയത്. നാനൂറോളം പേര് സദ്യയില്‍ പങ്കെടുത്തു
കൊയിലാണ്ടിയെ വിശപ്പുരഹിത നഗരമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ഈ പദ്ധതി പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് നടത്തി വരുന്നത്. സേവാഭാരതി ജില്ലാ സെക്രട്ടറി വി.എം.മോഹനന്, കെ.എസ്.ഗോപാലകൃഷ്ണന്,
കെ.എം.രജി, കല്ലേരി മോഹനന്, വി.കെ.സജിത്ത് എന്നിവര്‍ നേതൃത്വം നല്കി.