വടകര: അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന ഗ്രാമീണ കളികളുടെ ടൂര്‍ണമെന്റ് നടത്തി ലോകനാര്‍കാവ് കര്‍ഷക സമിതിയുടെ
ഓണാഘോഷം ശ്രദ്ധേയമായി. ഇതോടൊപ്പം ലോകനാര്‍കാവിലേയും പരിസരപ്രദേശങ്ങളിലേയും കര്‍ഷകരേയും കര്‍ഷക തൊഴിലാളികളേയും ആദരിക്കുകയും ചെയ്തു.
15 നായും പുലിയും, കോട്ടകെട്ടല്‍, വരിയും നിരയും, പൂജ്യം വെട്ടികളം എന്നിവയാണ് ടൂര്‍ണമെന്റില്‍ ഉള്പെടുത്തിയ കളികള്‍. വേറിട്ട ഈ കളികളില്‍ ആളുകള്‍ ആവേശപൂര്‍വം പങ്കാളികളായി.
ഓണാഘോഷ പരിപാടികള്‍ അധ്യാപക അവാര്‍ഡ് ജേതാവ് ടി.സി സത്യനാ ഥന് ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ഡോ.വിവേക് വിജയ് നായിഡുവും ടൂര്‍ണമെന്റ് ജേതാക്കള്‍ക്ക് എം.ബി.പ്രകാശ് കുമാറും ഉപഹാരങ്ങള്‍
നല്കി. എം.പി.രവീന്ദ്രന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.വി.മാധവന് നായര്‍, സുരേഷ് പടിയുള്ളതില്‍, ബിജു വി.ടി.കെ എന്നിവര്‍ സംസാരിച്ചു. ടി.കെ.മുകുന്ദന് സ്വാഗതം പറഞ്ഞു.