തലശ്ശേരി: കോടിയേരി മാടപീടിക ആമിനാസില്‍ പരേതരായ കെ.പി.അബൂബക്കറിന്റെയും എ.എന്‍.ആസിയുമ്മയുടെയും മകള്‍
എ.എന്‍.സറീന (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കോമത്ത് ഉസ്മാന്. മക്കള്‍: എ.എന്‍.ഷാഹിര്‍ (ബിസിനസ്), എ.എന്‍.ഷംസീര്‍ എംഎല്‍എ (കേരള നിയമസഭ സ്പീക്കര്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം), എ.എന്‍.ആമിന. മരുമക്കള്‍: ആയിഷ ഫൈജീന്‍ (പള്ളിത്താഴ), ഡോ:ഷഹല (കണ്ണൂര്‍), എ.കെ.നിഷാദ് (മസ്ക്കറ്റ്). സഹോദരങ്ങള്‍: എ.എന്‍ ജമീല, എ.എന്‍ റംല, എ.എന്‍.റഹ്മ, എ.എന്‍.സാബിറ, എ.എന്‍ അബ്ദുള്‍ സലാം, എ.എന്‍.വാഹിദ. കബറടക്കം ഞായറാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് കോടിയേരി വയലളം ജുമാ മസ്ജിദില്‍.
