ഓര്‍ക്കാട്ടേരി: തേങ്ങുന്ന വയനാടിന് സാന്ത്വനം പകരാന്‍ സഹോദരങ്ങളുടെ മക്കളായ യുകെജി വിദ്യാര്‍ഥികളും രംഗത്ത്. ഏറാമല സെന്‍ട്രല്‍ എല്‍പി സ്കൂളിലെ യുകെജി വിദ്യാര്‍ഥികളായ വിദ്യുത്, വൈഭവ്, വേദിക് എന്നിവരുടെ സമ്പാദ്യ കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക തുക ഏറ്റുവാങ്ങി. ഏറാമല വരയാലില്‍ പ്രശാന്ത്-അനഘ ദമ്പതികളുടെ മക്കളാണ് ഇരട്ടകളായ വിദ്യുതും വൈഭവും. പ്രശാന്തിന്റെ സഹോദരന് പ്രജിത്തിന്റെയും വിജിലയുടെയും മകനാണ് വേദിക്.