അരൂര്‍: മേഖലയില്‍ കോണ്‍ഗ്രസ് ശക്തിപ്പെടുത്തുന്നതില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച പഴയകാല നേതാവ് കോടിക്കണ്ടി ഗോപാലക്കുറുപ്പിന്റെ ചരമവാര്‍ഷിക ദിനം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ചന നടത്തിയ ശേഷം അനുസ്മരണ യോഗം മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ഭാസ്കരന്
ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.അജിത്ത് അധ്യക്ഷത വഹിച്ചു. പി.എം.നാണു, സി.ടി.കെ.അമ്മത്, റീത്ത കണ്ടോത്ത്, പി. ശ്രീലത, കണ്ടോത്ത് ശശി എന്നിവര്‍ പ്രസംഗിച്ചു
