വടകര: മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ കുരിയാടി സ്വദേശി പാണന്റവിട രതീശന് (47) കുഴഞ്ഞുവീണു മരിച്ചു. ജോലിക്കിടയില്‍ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. പിന്നീട് വീട്ടിലേക്കു പോകുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍
വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടു. ഭാര്യ: മിനി. മകള്‍: ശിവനന്ദ. അമ്മ: കമല. അച്ഛന്: പരേതനായ ബാലന്.
