കൊയിലാണ്ടി: പ്രശസ്ത ചിത്രകാരനും ശില്പിയുമായ പൂക്കാട് ശശി കോട്ട് (65) അന്തരിച്ചു. കേരള സര്‍ക്കാറിന്റെ ഏറ്റവും മികച്ച രംഗപടത്തിനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. കെ ശിവരാമന് സ്മാരക പുരസ്കാരം, ആര്‍ട്ടിസ്റ്റ് കെ ജി ഹര്ഷന് സ്മാരക അവാര്‍ഡ്, ദാമു കാഞ്ഞിലശ്ശേരി സ്മാരക നാടക പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. കലാലയത്തിന്റെ അമ്പതോളം നാടകത്തിന് രംഗപടം ചെയ്തിട്ടുണ്ട്. പരേതരായ കുട്ടിക്കണ്ടി ഗോപാലന് നായരുടെയും കോട്ട് ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: സുമിത്ര, വിശ്വജിത്ത്. മരുമകന്: ഷൈജു (കാവുംവട്ടം). സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.