വട്ടോളി: ഭിന്നശേഷിയും മറ്റ് അസുഖങ്ങളും കാരണം വിദ്യാലയത്തിന്റെ പടവുകളില്‍ എത്തിപ്പെടാന്‍ കഴിയാത്ത കുട്ടികളുടെ വീടുകളില്‍ നടന്ന ഓണഘോഷം ഹൃദ്യമായ അനുഭവമായി. കുന്നുമ്മല്‍ ബിആര്‍സിയുടെ നേതൃത്വത്തിലാണ് ‘ഓണച്ചങ്ങാതി’ എന്ന പരിപാടിയുമായി നെല്ലിയുള്ള പറമ്പത്ത് എയ്ഞ്ചല്‍ എന്ന വിദ്യാര്‍ഥിയുടെ വീട്ടില്‍ ഒത്തുചേര്‍ന്ന് ഓണം ആഘോഷിച്ചത്. സഹപാഠികളും അധ്യാപകരും ബിആര്‍സി പ്രവര്‍ത്തകരും സംബന്ധിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ ഉദഘാടനം ചെയ്തു. എഇഒ അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു. ബിപിഒ എം.ടി. പവിത്രന്, പാലിയേറ്റീവ് പ്രവര്ത്തകന് സൂപ്പി കക്കട്ടില്‍, എച്ച്എം ഫോറം കണ്‍വീനര്‍ ദിനേശന്, ട്രെയിനര്‍ കെ.പി.ബിജു, സനൂപ് എന്നിവര്‍ പ്രസംഗിച്ചു. സ്മിത ഓണപ്പാട്ടുകള്‍ അവതരിപ്പിച്ചു, ഓണപ്പുക്കളവും സദ്യയും ഒരുക്കി.