വില്യാപ്പള്ളി: കുറിഞ്ഞാലിയോട് പ്രദേശത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സമാനതകളില്ലാത്ത പങ്ക് വഹിച്ച സി.എച്ച്.ചാത്തുവിന്റെ ചരമദിനത്തില്‍ ആര്‍ജെഡി പന്ത്രണ്ടാം വാര്‍ഡ് കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത് ചന്ദ്രന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്‍ജെഡി ഏറാമല പഞ്ചായത്ത് പ്രസിഡന്റ് പി.കെ.കുഞ്ഞിക്കണ്ണന്
അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.കെ.ബാബു, സന്തോഷ് വെങ്ങോളി, കെ.ശശികുമാര്‍, ബേബി ബാലമ്പ്രത്ത്, നിഷ ആര് കെ, ദിയബിജു, മനോജന് കണ്ണിപ്പൊയില്‍, സുനില്‍ ബോസ് എം.എം, ബിജുജിതിന് വേങ്ങോളി എന്നിവര്‍ സംസാരിച്ചു