കൊയിലാണ്ടി: മാഹിയില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന 73.5 ലിറ്റര്‍ വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍. കോഴിക്കോട്
ഒളവണ്ണ പൊക്കുന്ന് കോന്തനാരി സോന വിമലിനെയാണ് (43) കൊയിലാണ്ടി റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എ.പി.ദിപീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ദേശീയ പാതയില്‍ മൂടാടി വീമംഗലത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. മദ്യം കടത്താന്‍ ഉപയോഗിച്ച കെഎല്‍ 62 സി 6385 കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ അബ്കാരി വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി
എക്സൈസ് അറിയിച്ചു. അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) കരുണന്, പ്രിവന്റീവ് ഓഫീസര്‍ പ്രവീണ്‍ ഐസക്, പി.പി.ഷൈജു, ഡ്രൈവര്‍ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് വാഹനപരിശോധന നടത്തി മദ്യം പിടികൂടിയത്.
-സുധീര്‍ കൊരയങ്ങാട്