വടകര: ജില്ലാ സബ് ജൂനിയര്‍ വോളിബോള്‍ പെണ്‍കുട്ടികളുടെ വിഭാഗം ചാമ്പ്യന്‍ഷിപ്പ് 17, 18 തിയ്യതികളില്‍ വടകര എടോടിയിലെ
ശ്രീനാരായണ എല്‍പി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആണ്‍കുട്ടികളുടെ വിഭാഗം ചാമ്പ്യന്‍ഷിപ്പ് വോളി ഫ്രന്റ്സ് പയിമ്പ്രയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. വോളിബോള്‍ ടെക്നിക്കല്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് ചാമ്പ്യന്‍ഷിപ്പ്.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ ഈ ചമ്പ്യന്‍ഷിപ്പുകളില്‍ നിന്നാണ് തെരഞ്ഞെടുക്കുക. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 30 ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 15 ഓളം ടീമുകളും പങ്കെടുക്കും. കേന്ദ്ര ഗവണ്മെന്റ് വോളിബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യയെ പിരിച്ചുവിട്ട സാഹചര്യത്തില്‍ കേരള സ്പോട്സ് കൗണ്‍സില്‍ കേരളത്തിലെ വോളിബോള്‍ താരങ്ങള്‍ക്ക് അവസരം നഷ്ടപ്പെടാതിരിക്കാനാണ് ടെക്നിക്കല്‍ കമ്മിറ്റി രൂപവത്കരിച്ചതെന്നും താരങ്ങള്‍ക്ക് കമ്മിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും സംഘാടകര്‍ പറഞ്ഞു. ഈ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമേ കേരള സ്പോട്സ് കൗണ്‍സിലിന്റെ അംഗീകാരം ഉണ്ടാവുകയുള്ളൂ. താരങ്ങള്‍ക്ക് ഉപരിപഠനത്തിനുള്ള അഡ്മിഷനും ഗ്രേസ് മാര്‍ക്കിനും ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്താവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍
സ്വാഗതസംഘം ചെയര്മാന് വി.വിദ്യാസാഗര്‍, ജനറല്‍ കണ്‍വീനര്‍ വി.കെ.പ്രേമന്, ടെക്നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ പ്രദീപന് കക്കട്ടില്‍, കെ.നസീര്‍ എന്നിവര്‍ പങ്കെടുത്തു.