നരിപ്പറ്റ: പ്രകൃതി ദുരന്തത്തില്‍ പ്രയാസം അനുഭവക്കുന്നവരെ സഹായിക്കാന്‍ സമ്പാദ്യകുടുക്ക നല്കി മിടുക്കന്. നരിപ്പറ്റ നോര്‍ത്ത് എല്‍പി സ്കൂളിലെ അത്മിക പ്രകാശാണ് തന്റെ സമ്പാദ്യകുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
സംഭാവന നല്‍കിയത്. അധ്യാപിക പി.അനിലയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി.വിശ്വനാഥന് സംഭാവന സ്വീകരിച്ചു. ഇ.ഉഷ, എം.ബിനില, കെ.കെ.അഞ്ജലി, കെ.പ്രസീന എന്നിവര്‍ അത്മിക പ്രകാശിനെ അഭിനന്ദിച്ചു.
