കൊയിലാണ്ടി: പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (ഡ്രൈവര്‍) ഒ.കെ.സുരേഷ് മുന്‍കൈയെടുത്ത്
നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുത്തു. എസ്എച്ച്ഒ ശ്രീലാല്‍ ചന്ദ്രശേഖര്‍ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. നമ്പ്രത്ത്കരയില്‍ സുരേഷിന്റെ പറമ്പിലാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.സി രാജന് അധ്യക്ഷത വഹിച്ചു. കൃഷിയുടെ ബാലപാഠങ്ങള്‍ കുട്ടികളിലേക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയില്‍ വാസുദേവാശ്രമ ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ ഗേള്‍സ് വളണ്ടിയര്‍മാരും ഗൈഡ്സ് ക്യാപ്റ്റന്‍
സി.ശില്പ, റഫീക്ക്, എന്‍.ടി.ശോഭ, എന്‍.ടി, ബീന ന്നിവരും പങ്കെടുത്തു.

