ഓര്‍ക്കാട്ടേരി: ഓണം പ്രമാണിച്ച് ഓര്‍ക്കാട്ടേരിയില്‍ കേരള ജൈവ കര്‍ഷക സമിതി ഏറാമല വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൈവ ഓണം വിപണി ആരംഭിച്ചു. ജൈവ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ചതും രാസവളങ്ങള്‍ ചേര്‍ത്തിട്ടില്ലാത്തതുമായ ജൈവ ഉത്പന്നങ്ങള്‍ മാത്രമാണ് വിപണനത്തിനുള്ളത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക ഉദ്ഘാടനം നിര്‍വഹിച്ചു.
കൃഷി ഓഫീസര്‍ പി.സൗമ്യ, വ്യാപാരി വ്യവസായി സമിതി ഭാരവാഹി പട്ടറത്തു രവീന്ദ്രനു നല്‍കിക്കൊണ്ട് ആദ്യ വില്പന നിര്‍വഹിച്ചു.
സമിതി ജില്ലാ പ്രസിഡന്റ് കണ്ണമ്പ്രത്ത് പത്മനാഭന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സമിതി ചെയര്‍പേഴ്സണ്‍ വി.കെ.ജസീല ആശംസകള്‍ നേര്‍ന്നു. രവീന്ദ്രന് ചള്ളയില്‍ സ്വാഗതവും സമിതിയംഗം കെ.മൊയ്തു