വടകര: ഉല്പാദന ചെലവ് കൂടിയതിനനുസരിച്ച് പാലിന് വില ലഭിക്കാത്തതിനാല്‍ ക്ഷീര കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലായി. ക്ഷീര കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും വിവിധ ക്ഷേമനിധികളില്‍ അംശാദായം അടച്ച അംഗങ്ങള്‍ക്ക് മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങള്‍ അടിയന്തിരമായി വിതരണം ചെയ്യണമെന്നും രാഷ്ട്രീയജനതാദള്‍ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.പി വാസു അധ്യക്ഷത വഹിച്ചു. ആയാടത്തില്‍ രവീന്ദ്രന്, വിനോദ് ചെറിയത്ത്, നീലിയോട്ട് നാണു, ടി.എന്‍. മനോജ്, എ.പി. അമര്‍നാഥ്, കെ.നാരായണന്, കൊടക്കലാണ്ടി കൃഷ്ണന്, ടി.ടി.മൊയ്തു, സതി ദിവ്യ നിലയം, പുഷ്പ.ടി.യം, മനോജ് മുതുവടത്തൂര്‍, പി. ബാലകൃഷ്ണന്, പി.കെ.ബാലന്, കെ.കെ.ബാബു എന്നിവര്‍ സംസാരിച്ചു.