വട്ടോളി: കുന്നുമ്മല്‍ പഞ്ചായത്തിന്റെ വികസനവിരുദ്ധ നയങ്ങള്‍ അവസാനിപ്പിച്ച് ജനോപകാര പ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് കുന്നുമ്മല്‍ മണ്ഡലം കോണ്‍ഗ്രസ് ക്യാമ്പ് എക്സിക്യുട്ടിവ് ആവശ്യപ്പെട്ടു. ഗ്രാമിണ റോഡുകളുടെ ശോച്യവസ്ഥ, കുടിവെള്ള ഗുണഭോകൃത് വിഹിതം ശേഖരിച്ചതിലുള്ള അപകാത, കക്കട്ട് മത്സ്യമാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ, കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കാനുള്ള കാലതാമസം, നിലാവ് പദ്ധതിയില്‍ നിന്നുള്ള പിന്മാറ്റം, പെരുവാണിയിലെ മാലിന്യ പ്രശനം, ഏകപക്ഷീയമായി അഭിമുഖ ബോര്‍ഡ് ഉണ്ടാക്കി അംഗനവാടി ലിസ്റ്റ് അട്ടിമറിച്ച നടപടി തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയം അവശ്യപ്പെട്ടു.
കെപിസിസി രാഷ്ടിയകാര്യസമിതി അംഗം എന്‍.സുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജമാല്‍ മൊകേരി അധ്യക്ഷത വഹിച്ചു. വി.എം.ചന്ദ്രന്, കെ.ടി.ജയിംസ്, പ്രമോദ് കക്കട്ടില്‍, ഇ.വി.രാമചന്ദ്രന്, ശ്രീജേഷ് ഊരത്ത്, എലിയാറ ആനന്ദന്, കെ.കെ.രാജന് പി.പി.അശോകന്, വി.പി.മൂസ, എടത്തില്‍ ദാമോദരന്‍, വി.എം. കുഞ്ഞികണ്ണന്‍, വനജ ഒതയോത്ത്, എന്‍.പി.ജിതേഷ്, ഏഗോപിദാസ് എന്നിവര്‍ പ്രസംഗിച്ചു.