വടകര: കീഴല്‍ ശ്രീ മഹാദേവക്ഷേത്രത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ഏകാദശ രുദ്രയജ്ഞവും രുദ്രഹോമവും 27, 28 (വൃശ്ചികം 11, 12) തിയ്യതികളില്‍ വിവിധ ആധ്യാത്മിക
ചടങ്ങുകളോടെ നടക്കും. 27ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് കാവില്‍ നാഗപൂജയും ഏഴിന് സര്‍പ്പബലിയും നടക്കും. ശനിയാഴ്ച രാവിലെ ആറിന് ഗണപതിഹോമം, ഏഴുമണി മുതല്‍ ഏകാദശരുദ്ര യജ്ഞവും രുദ്രഹോമവും, പതിനൊന്നിന് പ്രഭാഷണം എന്നിവ നടക്കും. ഉച്ചയ്ക്ക് 12.30 മുതല്‍ രണ്ടുമണി വരെ അന്നദാനവും തുടര്‍ന്ന് അയ്യപ്പ ഭജനയും ഉണ്ടായിരിക്കും.















