
മുക്കാളി: ചോമ്പാലിലെ കോണ്‍ഗ്രസ് നേതാവ് എ.ടി.ഒ. രാജന്റെ 16-ാം ചരമ വാര്‍ഷികം കോണ്‍ഗ്രസ് അഴിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. സമൃതി
കൂടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണസമ്മേളനവും നടന്നു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പാമ്പള്ളി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ.പി. വിജയന്, കെ.പി. രവീന്ദ്രന്, പുരുഷു രാമത്ത്, പി.വി. ദാസന്, നസീര്‍ വീരോളി, എന്‍. ധനേഷ് വി.പി. രാജു, എ.ടി. ശ്രീധരന്, എ.ടി. മഹേഷ്, എ.ടി. ഷബ്ന എന്നിവര്‍ സംസാരിച്ചു
















