
വടകര: ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റും എയ്ഞ്ചല്‍സ് വടകരയും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കായി ജീവന് രക്ഷാ പരിശീലനം നടത്തി. അടിയന്തര ഘട്ടങ്ങളില്‍ ജീവന് രക്ഷിക്കുന്നതിനുള്ള പ്രാഥമിക ശുശ്രൂഷാ രീതികളും
സുരക്ഷാ മുന്‍കരുതലുകളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സ്കൂള്‍ ഡപ്യൂട്ടി മാനേജര്‍ പി.എം.മണിബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുഗുണേഷ് കുറ്റിയില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ദിനേശ് കരുവാങ്കണ്ടി, എയ്ഞ്ചല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.പി.രാജന്, സ്റ്റാഫ് സെക്രട്ടറി എം.ബിന്ദു, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ബി.വിനീത എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന പരിശീലന ക്ലാസിന് പി.പി.സത്യനാരായണന്, ഷാജി പടത്തല എന്നിവര്‍ നേതൃത്വം നല്കി.
















