തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്
ഖാന്. ജനപ്രതിനിധിയുടെ ആരോപണങ്ങളില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോര്‍ട്ട് തേടി. ആരോപണം ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി. എഡിജിപി എം.ആര്.അജിത് കുമാറിന്റെ നിര്‍ദേശ പ്രകാരം മന്ത്രിമാര്‍ അടക്കമുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് പിവി അന്‍വറിന്റെ ആരോപണം. കുറ്റക്കാരെ കണ്ടെത്താനായി താനും ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ തുറന്ന് പറഞ്ഞിരുന്നു.
ആരോപണത്തില്‍ സര്‍ക്കാര്‍ കൈക്കോണ്ട നടപടി വിശദീകരിക്കാന്‍ ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. അന്‍വറിന്റെ ആരോപണങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിലുള്ള ബന്ധം വ്യക്തമാണ്. സ്വന്തമായി ഫോണ്‍ ചോര്‍ത്തിയെന്ന എംഎല്‍എയുടെ തുറന്നുപറച്ചില്‍ ഗൗരവത്തോടെ കാണണമെന്നു രാജ്ഭവന്
അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
” നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറും ഐപിഎസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ്‍ സന്ദേശം വളരെ ഗുരുതരമാണ്. സ്വാധീനമുള്ള ചിലര്‍ സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. ഇപ്പോള്‍ പുറത്തുവന്ന ഓഡിയോ സന്ദേശം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്രിമിനലുകളുമായുള്ള ബന്ധം ഉറപ്പാക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള അധികൃതരുടെ ഫോണ്‍ ചോര്‍ത്തുന്നത് സുപ്രീം കോടതിയുടെ ഉത്തരവുകളുടെയും മാര്‍ഗ നിര്‍ദേശങ്ങളുടെയും ലംഘനമാണ്.
പ്രത്യേക സോഫ്റ്റ്വെയര് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയെന്ന തുറന്നുപറച്ചില്‍ ഗുരുതരമായ കുറ്റമാണ്. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു. ചില വ്യക്തികള്‍ അനധികൃതമായും നിയമവിരുദ്ധമായും ഗവണ്മെന്റിന്റെ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത് ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ
നിഷേധിക്കുന്നതിന് തുല്യമാണ്. അതുകൊണ്ടുതന്നെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തരമായി ഉണ്ടാകണം”- രാജ്ഭവന് അറിയിച്ചു.