കോഴിക്കോട്: ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഡിസംബര്‍ 30 നകം ഹരിത ഓഫീസുകളാവും. മാലിന്യമുക്ത
നവകേരളം രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നേരത്തെ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണിത്.
ഹരിത ഓഫീസുകള്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എല്ലാ വകുപ്പുകളും ഊര്‍ജിതമായ നടപടികള്‍ കൈകൊള്ളണമെന്ന് അസിസ്റ്റന്റ് കളക്ടര്‍ ആയുഷ് ഗോയല്‍ ആവശ്യപ്പെട്ടു.
സ്വഛതാ ഹി സേവ, മാലിന്യമുക്ത നവകേരളം പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലാ തലത്തില്‍ നടന്ന വകുപ്പ് മേധാവിമാരുടെ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണസ്ഥാപന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, ജില്ലാ ശുചിത്വ മിഷന് കോ ഓര്‍ഡിനേറ്റര്‍ എം ഗൗതമന്,
കെ പി രാധാകൃഷണന്, വിമല്‍ തുടങ്ങിയവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കി.