അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് മോഡല്‍ കുടുംബശ്രീ സിഡിഎസ് ആഭിമുഖ്യത്തില്‍ ഓണം വിപണനമേളക്ക് തുടക്കമായി.
ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് ആരംഭിച്ച മേള പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശിധരന് തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അബ്ദുള്‍ റഹീം പുഴക്കല്‍ പറമ്പത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി ആര് എസ്, അസിസ്റ്റന്റ് സെക്രട്ടറി സുനീര്‍ കുമാര്‍ എം എന്നിവര്‍ സംസാരിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദുജയസണ് സ്വാഗതവും വൈസ് ചെയര്‍പേഴ്സണ്‍ സുശീല പി കെ നന്ദിയും പറഞ്ഞു. മൂന്ന് ദിവസത്തെ ഓണം വിപണന മേളയില്‍ വിവിധ
കുടുംബശ്രീ സംരംഭങ്ങളുടെ ഉല്പന്നങ്ങള് ലഭ്യമാണ്.

