ബൊഗോട്ട: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയെ വീഴ്ത്തി കൊളംബിയ. ഒന്നിനെതിരെ
രണ്ട് ഗോളിനാണ് കോളംബിയ വിജയിച്ചത്. മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ ഒരു ഗോളിന് പരാഗ്വയോട് തോറ്റു.
അര്ജിന്റീനക്കെതിരെ കൊളംബിയയിലിലെ എല്‍ മെട്രോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊളംബിയന്‍ താരം യെര്‍സന്‍ മോസ്ക്വേരയാണ് ആദ്യം ഗോള്‍ നേടിയത്. 25-ാം മിനിറ്റിലായിരുന്നു മോസ്ക്വേര ഗോള്‍ കണ്ടെത്തിയത്.
രണ്ടം പകുതിയില്‍ അര്‍ജന്റീന ഗോള്‍ മടക്കി. നിക്കോളാസ് ഗോണ്‍സാലസ് ആണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍ 60-ാം മിനിറ്റിലെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹാമേസ് റോഡ്രിഗസ് കോളംബിയയെ വീണ്ടും മുന്നിലെത്തിച്ചു.
ഗോള്‍ മടക്കാന്‍ ലോകകചാമ്പ്യന്മാര് ശ്രമിച്ചെങ്കിലും നേടാനായില്ല. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ കോളംബിയ വിജയം സ്വന്തമാക്കി.
സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. 2026 ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളില്‍
അര്‍ജന്റീനനയുടെ രണ്ടാം തോല്‍വിയാണിത്. പരാജയപ്പെട്ടെങ്കിലും 18 പോയന്റുമായി ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പോയന്റ് പട്ടികയില്‍ അര്‍ജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്ത്.
പരാഗ്വെ എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളെ അട്ടിമറിച്ചത്. 20-ാം മിനിറ്റില്‍ ഡിയേഗോ ഗോമാസാണ് പരാഗ്വെയുടെ ഗോള്‍ നേടിയത്. നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്രസീല്‍. എട്ട് മത്സരങ്ങളില്‍ 10 പോയിന്റാണ് ടീമിന്. ഇത്രയും മത്സരങ്ങളില്‍ 16 പോയിന്റുള്ള കൊളംബിയ രണ്ടാം സ്ഥാനത്തും 15 പോയിന്റുള്ള ഉറുഗ്വെ മൂന്നാമതുമാണ്. പരാഗ്വെയ്ക്കെതിരെ ബ്രസീലിന് മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും ഗോള്‍ നേടാന്‍ മാത്രം സാധിച്ചില്ല. ലോകകപ്പ് യോഗ്യതയില്‍ എട്ടില്‍ നാല് മത്സരങ്ങളും ബ്രസീല്‍ തോറ്റു. മൂന്ന് ജയം ഒരു സമനില. സൂപ്പര്‍ താരങ്ങളുണ്ടായിട്ടും പരിതാപകരമാണ് ബ്രസീലിന്റെ അവസ്ഥ
മറ്റൊരു മത്സരത്തില്‍ വെനിസ്വെല, ഉറുഗ്വെയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു. ബൊളീവിയ ഒന്നിനെതിരെ രണ്ട് ഗോളിന്
ചിലിയെ തോല്‍പ്പിച്ചു.