കുറ്റ്യാടി: ജനപ്രതിനിധിയുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത് വലിയ ദുരന്തം. ഓടിക്കൊണ്ടിരിക്കെ ബസില്‍ നിന്ന് ഡ്രൈവര്‍ പുറത്തേക്ക് തെറിച്ചു വീഴാന്‍ പോകുമ്പോള്‍ യാത്രക്കാരിയായ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീന രക്ഷക്കെത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ കോഴിക്കോട് നിന്നു തൊട്ടില്‍പാലത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. ഡോര്‍ തുറന്നു ഡ്രൈവര്‍ പുറത്തേക്ക് വീഴുന്നതിനിടയില്‍ അതേ ബസിലെ യാത്രക്കാരി ഷമീന ഒട്ടും വൈകാതെ സീറ്റില്‍ നിന്നു ചാടി എഴുന്നേറ്റ് ഡ്രൈവറെ വലിച്ചു കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. വലിയ അപകടത്തിലേക്ക് പോവുകയായിരുന്ന ബസിന് ഷമീനയുടെ മനോധൈര്യത്തോടെയുള്ള ഇടപെടലാണ് തുണയായത്. ഡ്രൈവറെ രക്ഷപ്പെടുത്തിയതിനോടൊപ്പം ബസിലെ യാത്രക്കാര്‍ക്കും അത് രക്ഷയായി.
കുറ്റ്യാടി-തൊട്ടില്‍പാലം റോഡിന്റെ ശോചനീയാവസ്ഥയാണ് ഈ അപകടത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വലിയൊരു അപകടത്തില്‍ നിന്നു യാത്രക്കാരെയും ഡ്രൈവറെയും സന്ദര്‍ഭോചിതമായി ഇടപെട്ട് രക്ഷപ്പെടുത്താന്‍ തയ്യാറായ ഷമീനക്ക് അഭിനന്ദന പ്രവാഹമാണിപ്പോള്‍. മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൂടിയായ ഷമീനയുടെ ഇടപെടലിനെ കോണ്‍ഗ്രസിന്റെ വിവിധ കമ്മറ്റികള്‍ അഭിനന്ദിച്ചു