വടകര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) വടകര ഏരിയാ കമ്മറ്റിയുടെ
നേതൃത്വത്തില്‍ തിരുവള്ളൂര്‍ സിഎച്ച്സിയിലേക്ക് മര്‍ച്ചും ധര്‍ണയും നടത്തി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി.സി.രതിഷ് ഉദ്ഘാടനം ചെയ്തു. യൂണിയന് ഏരിയാ പ്രസിഡന്റ് പി.ടി.കെ.പ്രേമി അധ്യക്ഷത വഹിച്ചു. ഗീത കല്ലേരി സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗങ്ങളായ വി.പി.സുജ, അനിത പറോല്‍ എന്നിവര്‍ സംസാരിച്ചു. പികെ ഗീത നന്ദി പറഞ്ഞു
ജിവത ശൈലി ആപ്പിന് ഉപകരണവും ഒരാള്‍ക്ക് 20 രൂപ ഇന്‍സെന്റീവും ആറു മാസ സമയവും അനുവദിക്കുക, ഹോണറേറിയം 15000 രൂപയാക്കി വര്‍ധിപ്പിക്കുക, പെന്ഷന് പ്രായം 65 വയസാക്കുക, 5 ലക്ഷം രൂപ റിട്ടയര്‍മെന്റ് ആനുകുല്യം നല്കി പിന്നിട് പെന്ഷന് തുക 5000 രൂപ അനുവദിക്കുക, ഉത്സവബത്ത 5000 രൂപ നല്‍കുക തടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം
സംഘടിപ്പിച്ചത്