മാഹി: സാധാരണക്കാരെ അനാവശ്യ കാരണങ്ങള്‍ പറഞ്ഞു ബുദ്ധിമുട്ടിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാഹി സബ് രജിസ്ട്രാര്‍ ഓഫീസ് ഉപരോധിച്ചു. നാലു ദിവസമായി ഈസ്റ്റ് പള്ളൂരിലെ കാന്‍സര്‍ രോഗിയെ അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് അദ്ദേഹത്തിന്റെ ആരോഗ്യനില പോലും മാനിക്കാതെ ബുദ്ധിമുട്ടിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മേഖലാ കമ്മിറ്റിയുടെ

നേതൃത്വത്തില്‍ ഉപരോധിച്ചത്. സാധാരണക്കാരെ ഇനിയും ബുദ്ധിമുട്ടിക്കാനാണ് ഭാവമെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മേഖലാ പ്രസിഡന്റ് കെ.പി.രജിലേഷ് പറഞ്ഞു.
മേഖല വൈസ് പ്രസിഡന്റ് മുഹമ്മദ് സര്‍ഫാസ്, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിമാരായ ശ്രീജേഷ് എംകെ,അലി അക്ബര്‍ ഹാഷിം, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശ്യാംജിത്ത് പാറക്കല്‍, സെക്രട്ടറി അജയന് പൂഴിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.