
കക്കട്ടില്‍: വിദ്യാര്‍ഥികളില്‍ ഗതാഗത നിയമങ്ങളെക്കുറിച്ചും റോഡ് സുരക്ഷയെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിന് വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ റോഡ്
സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് കോഴിക്കോട് ആര്ജിഎസ്എയുടെയും കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം പി.സി. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. എസ്ഐ രതീഷ് മടപ്പള്ളി റോഡ്
സുരക്ഷാ ബോധവല്‍ക്കരണ ക്ലാസെടുത്തു. ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. അമ്പിളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഇ.പി. സജീദ, ടി. വത്സല, മൊയ്തു കൊരങ്ങോട് എന്നിവര്‍ പ്രസംഗിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍ യു.പി. വേദിക നന്ദി പറഞ്ഞു.
















