വടകര: ലോകനാര്‍കാവ് ക്ഷേത്രത്തില്‍ 2027 ഏപ്രില്‍ 6 മുതല്‍ 13 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ സംഭാവന കൗണ്ടര്‍ തുറന്നു. ക്ഷേത്ര സന്നിധിയില്‍
ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നാരായണന് നമ്പൂതിരി, ക്ഷേത്രകാരണവര്‍ കുഞ്ഞിരാമന് നായര്‍, പ്രമുഖ വ്യവസായി ജീജു നരിക്കളം, രബുഷ രാജേശ്വരി, മാധ്യമപ്രവര്‍ത്തക ലീഷ്യ എന്നിവര്‍ ദീപം തെളിയിച്ച ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. സപ്താഹയജ്ഞം നടത്തിപ്പിന്റെ ആദ്യ സംഭാവന ഏറ്റുവാങ്ങല്‍ ചടങ്ങും ഇതോടൊപ്പം നടന്നു.
ദേവസ്വം തലശ്ശേരി ഡിവിഷന് ഏരിയ കമ്മിറ്റി അംഗം കെ ഗോപാലന്, ലോകനാര്‍കാവ് സമഗ്ര വികസന സമിതി പ്രസിഡന്റ് അഡ്വ. ഇ.നാരായണന് നായര്‍, ക്ഷേത്രം മുന്‍ ട്രസ്റ്റി ചെയര്മാന് എം.ബാലചന്ദ്രന്, സ്റ്റാഫ് സെക്രട്ടറി വിവേകന് കാവില്‍, ക്ഷേത്രം ജീവനക്കാരായ രവിരാജ് നിട്ടൂര്‍, രാമാനന്ദന്‍, വിഷ്ണുകാവില്, പവിത്രന്, മാതൃസമിതി പ്രസിഡന്റ് ജഗദമ്മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.















