കക്കട്ടില്‍: കുന്നുമ്മല്‍ ബിആര്‍സിയുടെ നേതൃതdbത്തില്‍ യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ (വൈഐപി) ഭാഗമായി ശാസ്ത്രപഥം ദ്വിദിന ഡിസൈന്‍ തിങ്കിംഗ് പരിശീലന
ക്യാമ്പ് നടത്തി. കുന്നുമ്മല്‍ എഇഒ കെ.എം.രത്നവല്ലി ഉദ്ഘാടനം ചെയ്തു. ബിപിസി നിസാര്‍ എടത്തില്‍ അധ്യക്ഷത വഹിച്ചു. ട്രെയിനര്‍ റാഷിദ് ഫാനൂസ് പദ്ധതി വിശദീകരിച്ചു. കെ.പ്രകാശന്, എ.ടി.കെ.നൈസാം സഹീര്‍ മുറിച്ചാണ്ടി, പി.പ്രമോദ്, ഇ.പി.മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു. കുന്നുമ്മല്‍ ബിആര്‍സി പരിധിയിലെ വിവിധ സ്കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. സമൂഹത്തിലെ വിവിധ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അവയക്ക് നൂതനവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്നതാണ് ക്യാമ്പിന്റ ലക്ഷ്യം.















