വടകര: വൈക്കിലശ്ശേരി തെരു ഗ്രാമീണ വായനശാല & ഗ്രന്ഥാലയം വയോജന വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിനോദയാത്ര വയോജനങ്ങള്‍ക്ക് നവ്യാനുഭവമായി. പ്രകൃതിരമണീയമായ അകലാപുഴയിലൂടെയുള്ള ബോട്ട് യാത്രയും സാന്‍ഡ് ബാങ്ക്സ്
സന്ദര്‍ശനവുമാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അകലാപുഴയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള ബോട്ട് യാത്രയും സാന്‍ഡ് ബാങ്ക്സ് സന്ദര്‍ശനവും ഹൃദ്യവും ആസ്വാദ്യകരവുമായി. യാത്രയുടെ ഫ്ലാഗ് ഓഫ് കര്‍മം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് നിര്‍വഹിച്ചു. എന്‍.പ്രഭാകരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ യു.സുഷില്‍ സ്വാഗതം പറഞ്ഞു. വയോജന വേദിയിലെ 50-ഓളം അംഗങ്ങള്‍ പങ്കെടുത്ത യാത്രയ്ക്ക് സാജു.കെ, ഗീത.എം.ടി.കെ, ധന്യ, രജീഷ എന്നിവര്‍ നേതൃത്വം നല്കി. വൈകുന്നേരം 7 മണിയോടെ യാത്ര സമാപിച്ചു.















