തിരുവനന്തപുരം: 2027 ജനുവരി 6 മുതല്‍ മഹാരാഷ്ട്രയില്‍ നടക്കുന്ന ഓള് ഇന്ത്യ പോസ്റ്റല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള ടീമില്‍ കോഴിക്കോട് ജില്ലയില്‍ നിന്നു
സി.കെ.ബബീഷ് ഇടം പിടിച്ചു. തുടര്‍ച്ചയായ പത്താം തവണയാണ് ബബീഷ് ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന, നിരവധി ദേശീയ / ഐപിഎല്‍ താരങ്ങള്‍ പങ്കെടുത്ത ഓള് ഇന്ത്യ സിവില്‍ സര്‍വീസ് ക്രിക്കറ്റ് ടൂര്‍ണമെന്റിലും ഗുജറാത്തില്‍ നടന്ന സ്വിമ്മിംഗ് ടൂര്‍ണമെന്റിലും താരം കേരള ടീം ജേഴ്സി അണിഞ്ഞിരുന്നു. ഈ വര്‍ഷം തമിഴ്നാട് നടന്ന ഓള് ഇന്ത്യ മാസ്റ്റര്‍ ഷട്ടില്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടി വെള്ളി മെഡല്‍ നേടിയിരുന്നു. കടത്തനാട് അക്കാദമി, സ്കൂള്‍ ഓഫ് സോക്കര്‍ മടപ്പള്ളി എന്നിവിടങ്ങളില്‍ പരിശീലനം നടത്തുന്ന താരം തലശ്ശേരി പോസ്റ്റല്‍ ഡിവിഷന് ട്രെയിനര്‍ ആണ്.















