വടകര: ശാസ്ത്ര സാഹിത്യ പരിഷത്ത് കേരളത്തിലെ 150 ലധികം മേഖലകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ വടകര മേഖലാ തല ഉദ്ഘാടനം
22 ന് വൈകുന്നേരം മൂന്ന് മണിക്ക് മേപ്പയില്‍ എസ്ബി സ്കൂളില്‍ നടക്കും. മേപ്പയില്‍ പ്രദേശത്തെ ആറു വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന പരിപാടി പരിഷത്ത് മുന്‍ പ്രസിഡന്റ് പ്രൊഫ ടി.പി.കുഞ്ഞിക്കണ്ണന് ‘ഇന്ത്യ എന്ന ആശയ’ത്തെ ആസ്പദമാക്കി നടക്കുന്ന പ്രഭാഷണത്തിലൂടെ നിര്‍വഹിക്കും. അഡ്വ. ഇ.വി.ലിജീഷ്, സി.എന്‍.സുധ എന്നിവര്‍ ആയങ്ങള്‍ പങ്കുവെക്കും. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നടക്കുന്ന ശാസ്ത്രാവബോധ പരിപാടികളില്‍ പ്രാദേശിക വികസന പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യും. 2500 വീടുകള്‍ പരിഷത്ത് പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും. കുട്ടികള്‍ക്കായി പകല്‍ ജ്യോതിശാസ്ത്ര ക്ലാസും
രാത്രി വാനനിരീക്ഷണവും നടക്കും. എല്‍പി, യുപി, ഹൈസ്കൂള്‍ തല വിദ്യാര്‍ഥികള്‍ക്കായി വിജ്ഞാന ഉത്സവം, പ്രാദേശിക കലാപഠനം, ശാസ്ത്ര സംവാദ ക്ലാസുകള്‍, പാട്ടും പറച്ചിലും,
വനിതാ ജനപ്രതിനിധി സംഗമം, വീട്ടുമുറ്റ ചര്‍ച്ചകളും സംവാദ സദസും
തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. സംഘാടക സമിതി യോഗത്തില്‍ ടി.ടി.വത്സന് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ശ്രീശന് കുനിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.വി.വത്സലന്‍, എടയത്ത് ശ്രീധരന്, എം.കെ.സുരേഷ് ബാബു, പി.പി.വിശ്വനാഥന്, കെ.വിജയന്, എം.ജയചന്ദ്രന്, യു.ബാലന്, എം.സി.സജീവന്, ടി.കെ.രേഷ്മ തുടങ്ങിയവര്‍ സംസാരിച്ചു.















