നരിപ്പറ്റ: നരിപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം ആസ്ഥാനത്ത് ക്വിറ്റ് ഇന്ത്യാ സ്മരണ പുതുക്കി. മണ്ഡലം സെക്രട്ടറി ഫാറൂഖ് കാണം കണ്ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്
സി.കെ നാണു ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. പി. വിശ്വനാഥൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യു.ഡി.എഫ് കൺവീനർ എം. കുഞ്ഞികണ്ണൻ, ഡികെടിഎഫ്ബ്ലോക്ക് പ്രസിഡണ്ട് കൊയ്യാൽ ഭാസ്കരൻ, സുജിഷ തീനൂർ, നാണു. എം തുടങ്ങിയവർ സ്മരണ പുതുക്കി സംസാരിച്ചു.
