
പാനൂര്‍: സൗഹൃദത്തിന്റെയും വിദ്യാലയ സ്മരണകളുടെയും മധുരം പങ്കുവെച്ച് കൊളവല്ലൂര്‍ ഹൈസ്കൂള്‍ 1980 എസ്എസ്എല്‍സി ബാച്ച് പൂര്‍വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു. നീണ്ട
നാലര പതിറ്റാണ്ടുകള്‍ക്ക് ശേഷം പഴയ സഹപാഠികള്‍ ഒത്തുചേര്‍ന്നപ്പോള്‍ അത് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും അപൂര്‍വ സംഗമമായി മാറി. പരിപാടി പി.കെ. പ്രവീണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശശിധരന് മുല്ലേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ മികച്ച നേട്ടങ്ങളും അംഗീകാരങ്ങളും കരസ്ഥമാക്കിയ പൂര്‍വ വിദ്യാര്‍ഥികളെ ആദരിച്ചു. വി.വി. അബ്ദുള്ള, ടി.പി. പവിത്രന്, സി.കെ. വത്സരാജന്‍, സുകുമാരന്‍ കോച്ചേരി, പ്രതിഭ, കുഞ്ഞിമൂസ, ഡോ. ഇസ്ഹാഖ്, സി.പി. രഘുനാഥ്, സുരേഷ് കൃഷ്ണ, സി.കെ. കുഞ്ഞികണ്ണന്‍, ടി.കെ. ചന്ദ്രന്, എം. വിജയരാഘവന്, വി.കെ. ചന്ദ്രി, കേദാരം കൃഷ്ണദാസ്, എ.കെ. ഇസ്മയില്‍, എം.എം. വിനോദിനി, രാജരത്നം, എം. ജയചന്ദ്രന്, പ്രേമചന്ദ്രന്, അനന്തകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കെ. ഭാസ്കരന് സ്വാഗതം പറഞ്ഞു.
പൂര്‍വ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ കലാ-സാംസ്കാരിക പരിപാടികള്‍ സംഗമത്തിന് മിഴിവേകി.
















