വടകര: കേരള കളരിപ്പയറ്റ് അസോസിയേഷന് കളരി ഗുരുക്കന്മാരോട് കാണിക്കുന്ന നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ച്
കളരിപ്പയറ്റ് സംരക്ഷണ മഹാ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 20 ന് തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ കളരിപ്പയറ്റ് പ്രദര്‍ശനം നടത്തുമെന്ന് സമിതി സംസ്ഥാന ഭാരവാഹികള്‍ വടകരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കളരികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ തല പ്രവര്‍ത്തനം നടത്തുന്ന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരം നല്കിയ ഏക സംഘടന കേരള കളരിപ്പയറ്റ് അസ്സോസിയേഷനാണെന്നും ഈ സംഘടനയാണ് സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.1987 മുതല്‍ അംഗീകൃത കളരിപ്പയറ്റ് മത്സരങ്ങള്‍ ഉള്‍പ്പടെ ഇവര്‍ കയ്യടക്കി വെച്ചതായും കളരി പയറ്റ് അസോസിയേഷന് ഇവരുടെ പാര്‍ശ്വവര്‍ത്തികള്‍ക്കും മറ്റുമാണ് സംഘടനയില്‍ അംഗത്വം നല്‍കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ഭൂരിപക്ഷം കളരികളും വര്‍ഷങ്ങളായി അംഗത്വത്തിന് അപേക്ഷ നല്‍കിയിട്ടും അസോസിയേഷന് മുട്ടാപോക്ക് ന്യായങ്ങള്‍ പറഞ്ഞ് മാറ്റിനിര്‍ത്തുകയാണ്. അംഗീകൃത സംഘടനയില്‍ അംഗത്വം ലഭിക്കാത്തത് കാരണം നാഷണല്‍ ഗെയിംസ് ഉള്‍പ്പടെയുള്ള കളരി പയറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാനോ കളരി സംബന്ധമായ അംഗീകൃത മത്സരങ്ങളില്‍ പങ്കെടുക്കാനോ കഴിയുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. പത്മശ്രീ അവാര്‍ഡും കേരള ഫോക്ലോര് അക്കാദമി അവാര്‍ഡും ലഭിച്ച കളരികളും കളരിയാചാര്യന്മാരും വര്‍ഷങ്ങളായി പുറത്ത് നില്‍ക്കുകയാണ്. ആയതിനാല്‍ കളരി നടത്താന്‍ പോലീസ് പെര്‍മിറ്റ് ലഭിച്ച സംസ്ഥാനത്തെ എല്ലാ കളരികള്‍ക്കും സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. 20 ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ പരിപാടി പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വളപ്പില്‍ കരുണന് ഗുരുക്കള്‍, സെക്രട്ടറി കെ വി മുഹമ്മദ് ഗുരുക്കള്‍, കെ വി
രാജന്, സുരേഷ് കോളി, കെ.പി.അജീഷ് എന്നിവര്‍ പങ്കെടുത്തു.