നാദാപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങൾ കടമകൾ, ചുമതലകൾ എന്നിവ ഓർമ്മപ്പെടുത്തുന്ന റോസ്ഗർ ദിനം
നാദാപുരം ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിൽ ആചരിച്ചു. രാജ്യത്തെ ഏറ്റവും വലിയ ദാരിദ്ര്യ നിർമ്മാർജന പദ്ധതികളിൽ മികച്ചു നിൽക്കുന്ന തൊഴിലുറപ്പ് പദ്ധതിയെ പരി രക്ഷിക്കുന്നതിനും പ്രാദേശിക വികസനം യാഥാർഥ്യമാക്കുന്നതിനും കൂടുതൽ മെച്ചപ്പെട്ട പരിഗണനകൾ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കണമെന്ന് റോസ്ഗാർ ദിനത്തിൽ തൊഴിലാളികൾ ആവശ്യപ്പെട്ടു . വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി
കെ നാസർ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് മാറ്റ് ടി. പി ലിസി അധ്യക്ഷത വഹിച്ചു .തൊഴിലിടങ്ങളിൽ ലഭിക്കേണ്ട നിയമപരമായ പരിരക്ഷകളെ കുറിച്ച് ബോധവൽക്കരണം നടത്തി. നൂറിലധികം തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു .

