പാറക്കടവ്: മുഖ്യമന്ത്രി പിണറായി വിജയന് നടപ്പിലാക്കുന്നത് ആര്‍എസ്എസിന്റെ അജണ്ടകളാണെന്ന് ജില്ലാ കോണ്‍ഗ്രസ്
അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍ കുമാര്‍. കോണ്‍ഗ്രസ് ചെക്യാട് മണ്ഡലം ക്യാമ്പ് എക്സിക്യുട്ടീവ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിണറായി-ആര്‍എസ്എസ് ബാന്ധവത്തിന്റെ കഥകള്‍ ഒരോ ദിവസവും പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. മതനിരപേക്ഷത ശക്തിപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ഫാസിസ്റ്റുകളെ കുട്ടുപിടിക്കുകയും ചെയ്യുന്ന നിലപാട് വഞ്ചനാപരമാണെന്നും കേരളത്തെ മാഫിയ സ്റ്റേറ്റ് ആക്കാനുള്ള നീക്കത്തിനെതിരെ അതിശക്ത പ്രതിരോധം ഉയര്‍ന്നു വരുമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് കെ. കെ. അബുബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ല, ബ്ലോക്ക്, മണ്ഡലം നേതാക്കളായ സത്യന് കടിയങ്ങാട്,
മോഹനന് പാറക്കടവ്, രാജീവ് പുതുശ്ശേരി, വള്ളില്‍ അബ്ദുള്ള, പൂളമഹമുദ്, പൊന്നങ്കോട് അബുബക്കര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു

മണ്ഡലം പ്രസിഡന്റ് കെ. കെ. അബുബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ല, ബ്ലോക്ക്, മണ്ഡലം നേതാക്കളായ സത്യന് കടിയങ്ങാട്,
