കടമേരി: ആർഎസി ഹയർ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് യൂനിറ്റും നാല് സെൻ്റ് കോളനി നിവാസികളും ചേർന്ന് കുട നിർമാണ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. ഫാത്തിമത്തു സിയാന സ്വാഗത൦ പറഞ്ഞു. കെ നാഫിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ കെ.പി കുഞ്ഞമ്മദ്, അധ്യാപിക ബീന കുമാരി എന്നിവർ സംസാരിച്ചു. ലതിക ചന്ദ്രിക എന്നിവരുടെ

നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 50 കുടകളാണ് വളണ്ടിയർമാ൪ നി൪മ്മിച്ചത്. ക്യാമ്പിൽ പങ്കെടുത്തവർ മറ്റു വിദ്യാർഥികൾക്കു൦ നാട്ടുകാർക്കും കുട നിർമാണത്തിന് പരിശീലനം നൽകുന്നതിനു നേതൃത്വം നൽകാനാണ് ലക്ഷ്യമിടുന്നതെന്നു൦ നി൪മ്മിച്ച കുടകൾ

വിദ്യാർഥികൾ തന്നെ വിപണനം ചെയ്ത് അതിൽ നിന്ന് ലഭിക്കുന്ന തുക സേവന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നു൦ പ്രോഗ്രാം ഓഫീസർ അറിയിച്ചു.