വളയം: വളയം സർവ്വീസ് സഹകരണ ബേങ്കിൻ്റെ നേതൃത്വത്തിൽ വളയം ടൗണിൽ കൺസ്യൂമർ ഫെഡ് ഓണ ചന്ത ആരംഭിച്ചു. വളയം ടൗണിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് ഒ.പി അശോകൻ അധ്യക്ഷനായി. ഡയറക്ടർമാരായ പി.പി ചാത്തു, കെ എൻ ദാമോദരൻ, പി പി ബാലകൃഷ്ണൻ, സി എച്ച് ശങ്കരൻ,

കെ പി ഗോപാലൻ, ഉഷ കെ, അമീന കെ കെ എന്നിവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി വി.പി ഷീജ നന്ദി പറഞ്ഞു. അരിയുൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ഓണച്ചന്തയിൽ ലഭിക്കും.