വടകര: കേരള പോലീസിലെ മാഫിയാവത്കരണത്തിനെതിരെ യൂത്ത് ലീഗ് സമരം. സംസ്ഥാനതല സമരത്തിന്റെ ഭാഗമായി
വടകര പോലീസ് സ്റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ജില്ല സെക്രട്ടറി ഷുഹൈബ് കുന്നത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മാഫിയകളെ താലോലിക്കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഷുഹൈബ് കുന്നത്ത് കുറ്റപ്പെടുത്തി. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അന്‍സീര്‍ പനോളി അധ്യക്ഷത വഹിച്ചു.
ഭരണപക്ഷ എംഎല്‍എക്ക് പോലും ജീവന് രക്ഷിക്കാന്‍ തോക്ക് വാങ്ങേണ്ട അവസ്ഥയാണെന്നും പിണറായി വിജയന് ആഭ്യന്തര മന്ത്രി പദവി ഉടന്‍ രാജി വെക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
മാര്‍ച്ച് പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി അന്‍സാര്‍ മുകച്ചേരി, മാര്‍വാന്‍ അഴിയൂര്‍, ഷംസീര്‍ വി.പി, സി.കെ സജീര്‍, ഹാഫിസ് മാതാഞ്ചേരി എന്നിവര്‍ സാംസാരിച്ചു. ഭാരവാഹികളായ യൂനുസ് ആവിക്കല്‍, ജലീല്‍
ടിസിഎച്ച്, മന്‍സൂര്‍ ഒഞ്ചിയം, അജിനാസ് യു, സഫീര്‍.കെ. കെ, ആസിഫ് ഒ കെ എന്നിവര്‍ നേതൃത്വം നല്കി. അബ്ദുല്‍ ഗനി സ്വാഗതവും ജാസിം പണിക്കോട്ടി നന്ദിയും പറഞ്ഞു.